കുടുംബത്തിലെ 17 പേർക്ക് കൊവിഡ്
കൊല്ലം: കൂട്ടുകുടുംബത്തിലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിതനായ പ്ലസ് ടു വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ യാത്രാസൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ ഇരവിപുരം വെസ്റ്റ് മേഖലാ കമ്മിറ്റി. ഇരവിപുരം, തെക്കേവിള സ്വദേശിയായ വിദ്യാർത്ഥിക്കാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സഹായവുമായി എത്തിയത്
തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യുവിന്റെ നിർദ്ദേശപ്രകാരം കുന്നത്തുകാവ് യൂണിറ്റ് സെക്രട്ടറി എസ്. ശരത്താണ് പി.പി.ഇ കിറ്റ് ധരിച്ച് വിദ്യാർത്ഥിയെ കാറിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്.