കൊട്ടാരക്കര: കൊവിഡ് രൂക്ഷമായതോടെ പ്രതിസന്ധിയിലായ സ്വകാര്യബസ് ജീവനക്കാരുടെ തൊഴിൽ സംരക്ഷണത്തിന് സർക്കാർ ഇടപെടണമെന്ന് കേരള ബസ് മോട്ടോഴ്സ് ലേബർ യൂണിയൻ (ആർ.എം.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വരുമാനം കുറയുന്നതിനാൽ സർവീസ് നിറുത്തിവയ്ക്കേണ്ട സാഹചര്യമാണ്. ജീവനക്കാർ കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടേണ്ടത് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.ചെമ്പകശേരി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട ടി.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ചാത്തിനാംകുളം ഉണ്ണിക്കൃഷ്ണൻ, എം.വാഹിദ്, ജമാലുദ്ദീൻ, പ്രാക്കുളം സുനിൽ എന്നിവർ സംസാരിച്ചു.