കൊട്ടാരക്കര: പനവേലി മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 9ന് നൂറുംപാലും രാത്രി 7ന് സതീഷ് ചന്ദ്രന്റെ പ്രഭാഷണം. നാളെ തിരു: ഉത്സവ ദിനത്തിൽ രാവിലെ 7.30ന് കലശാഭിഷേകം, 9.30ന് പറയിടീൽ, വൈകിട്ട് അഞ്ചരയ്ക്ക് അറയ്ക്കൽ അതുൽ കൃഷ്ണന്റെ പ്രഭാഷണം എന്നിവ നടക്കും.