കൊട്ടാരക്കര: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കൊട്ടാരക്കരയിൽ ഹർത്താലിന്റെ പ്രതീതി ജനിപ്പിച്ചു. ജനം പൂർണമായും സർക്കാർ നിയന്ത്രണങ്ങളോട് സഹകരിച്ചു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതു ഗതാഗതം ഭാഗികമായിരുന്നു. പഴം - പച്ചക്കറി കടകൾ, മത്സ്യക്കടകൾ, മെഡിക്കൽ സ്റ്റോറുകൾ, അവശ്യ സർവീസുകളുള്ള ഓഫീസുകൾ തുടങ്ങിയവ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ശക്തമായ പരിശോധനയാണ് പൊലീസ് നടത്തിയത്. സ്വകാര്യ ബസുകൾ, ടാക്സികൾ എന്നിവ സർവീസ് നടത്തിയില്ല. ഹോട്ടലുകളിൽ പാഴ്സൽ വില്പന മാത്രമാണ് നടന്നത്.

കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് 33 ബസുകൾ മാത്രമേ സർവീസ് നടത്തിയുള്ളൂ. സാധാരണ ദിവസങ്ങളിൽ 83 ബസുകളാണ് സർവീസ് നടത്തിയിരുന്നത്.