കൊല്ലം: ഉമയനല്ലൂർ നേതാജി ലൈബ്രറിയുടെ നേതൃത്വത്തിൽ ഹോമിയോ വകുപ്പിന്റെ സഹകരണത്തോടെ മൂന്നാംഘട്ട കൊവിഡ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടന്നു. മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം എം. നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. എസ്. വിജയൻ, പി. ജയചന്ദ്രൻ, ആർ. ഗിരീഷ്, എസ്. ഉണ്ണി, പുഷ്പാംഗദൻ, ദ്രാവിഡ്, അഞ്ജലി തുടങ്ങിയവർ നേതൃത്വം നൽകി.