പുത്തൂർ: മണ്ഡപം ജംഗ്ഷനിൽ നിർമ്മിച്ച കെട്ടിടത്തിന്റെ റോഡിലേക്കുള്ള ഇറക്ക് പൊളിച്ചുനീക്കി. നെടുവത്തൂർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇറക്ക് പൊളിച്ചത്. മാറനാട് റോഡ് തുടങ്ങുന്ന ഭാഗത്താണ് പുതിയ കെട്ടിടത്തിന്റെ ഭാഗമായി അനധികൃത ഇറക്ക് സ്ഥാപിച്ചത്.