കൊല്ലം: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി എൻ.എസ് സഹകരണ ആശുപത്രി. ഭരണസമിതി അംഗങ്ങളും ഡോക്ടർമാരും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുക കൊല്ലം കളക്ടർ ബി. അബ്ദുൽ നാസറിന് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, സെക്രട്ടറി പി. ഷിബു എന്നിവർ ചേർന്ന് കൈമാറി.
പ്രളയകാലത്ത് 1.86 കോടിയും കൊവിഡ് കാലത്ത് ഒരു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോക്ടർമാരും ജീവനക്കാരും ഭരണസമിതിയും ചേർന്ന് നൽകിയിരുന്നു. കൂടാതെ സംഘത്തിന്റെ 2017-18 വർഷത്തെ ലാഭവിഹിതത്തിൽ നിന്ന് 50 ലക്ഷം രൂപ കെയർ കേരള പദ്ധതിയിലേക്കും നൽകിയിരുന്നു.