പരവൂർ: കൂനയിൽ പുളിമൂട് ദുർഗാദേവി ക്ഷേത്രത്തിലെ നവീകരിച്ച കിഴക്കമ്പലത്തിന്റ സമർപ്പണം നാളെ രാവിലെ 9നും 9.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ ഗണപതിഹോമം, 7.30ന് പൊങ്കാല, 8ന് ഭാഗവത പാരായണം,​ 10ന് നൂറും പാലും ഊട്ട്, വൈകിട്ട് 6.45ന് ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും.