കരുനാഗപ്പള്ളി : മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലെ നമ്പരുവികാല ഹെൽത്ത് സെന്ററും പരിസരവും എസ്.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു. കരുനാഗപ്പള്ളി ടൗൺ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ലാൽ, ഏരിയാ കമ്മിറ്റി സെക്രട്ടറി അമൽ സുരേഷ്, വില്ലേജ് കമ്മിറ്റി സെക്രട്ടറി ജഗൻ, ഗൗതം, ആകാശ്, വിശാഖ്, അജിൻ തുടങ്ങിയവർ നേതൃത്വം നൽകി.