കൊട്ടാരക്കര: വെട്ടിക്കവല പഞ്ചായത്തിലെ ഉളിയനാട് രണ്ടാംവാർഡിലെ മിത്രം കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥിയ്ക്ക് ലാപ്ടോപ് സമ്മാനിച്ചു. കുടുംബശ്രീ അംഗത്തിന്റെ മകനാണ് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ് നൽകിയത്. യൂണിറ്റ് പ്രസിഡന്റ് റൂബി ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ എം.പി.സജീവ് ലാപ്ടോപ് സമ്മാനിച്ചു.