തഴവ : തഴവയിൽ കൊവിഡ് രോഗികളുടെ എണ്ണം 250 പിന്നിട്ടതോടെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പഞ്ചായത്തിലെ 4, 5, 27 വാർഡുകളിൽ ഏഴ് പേർക്ക് വീതം, 2, 6 വാർഡുകളിൽ മൂന്ന് പേർക്ക് വീതം, 3, 20, 13 വാർഡുകളിൽ എട്ട് പേർക്ക് വീതം, 7, 9 വാർഡുകളിൽ ആറ് പേർക്ക് വീതം, 14, 17 വാർഡുകളിൽ പതിമൂന്ന് പേർക്ക് വീതം, ഒന്നാം വാർഡിൽ പത്ത് പേർക്ക്, എട്ടാം വാർഡിൽ പതിനാറ്, പത്താം വാർഡിൽ ഒന്ന്, പതിനൊന്നാം വാർഡിൽ പതിനൊന്ന്, പന്ത്രണ്ടാം വാർഡിൽ മുപ്പത്, പതിനഞ്ചാം വാർഡിൽ ഇരുപത്, പതിനാറാം വാർഡിൽ പതിനേഴ്, പതിനെട്ടാം വാർഡിൽ 23, പത്തൊൻപതാം വാർഡിൽ പതിനെട്ട്, ഇരുപത്തിരണ്ടാം വാർഡിൽ പതിനാറ് പേർക്ക് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന സാദ്ധ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോട് ശുപാർശ ചെയ്തതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.