c

കരുനാഗപ്പള്ളി: താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യശ്രീയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കൊവിഡ് രോഗികൾക്ക് ചേന്നല്ലൂർ മാർബിള്‍സ് ഒരു ലക്ഷം രൂപയുടെ ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങി നൽകും. 27ന് രാവിലെ 10ന് ആശുപത്രി അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസും ചേർന്ന് ചേന്നല്ലൂർ മാർബിൾസ് ഉടമ മെഹർഖാൻ ചേന്നല്ലൂരിൽ നിന്ന് തുക ഏറ്റുവാങ്ങും. കാരുണ്യശ്രീയുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.