കൊല്ലം: സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കി ശങ്കേഴ്സ് ആശുപത്രി. കൊവിഡ് രോഗികൾക്ക് മാത്രമായുള്ള പ്രത്യേക ജനറൽ വാർഡ്, റൂമുകൾ, ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമാണ് ഈടാക്കുന്നത്. ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്. ആശുപത്രി മെഡിക്കൽ സൂപ്രണ്ടും കൊല്ലത്തെ സീനിയർ ന്യൂറോളജിസ്‌റ്റുമായ ഡോക്ടർ ശ്യാം പ്രസാദ് നേതൃത്വം നൽകുന്ന കൊവിഡ് ക്രിട്ടിക്കൽ കെയർ ടീമിൽ പൾമണോളജിസ്റ്റ് ഡോ. രാജൻ ബാബു, ഫിസിഷ്യൻ ഡോ. പീറ്റർ വിയാണി, ഇന്റൻസിവിസ്റ്റ് ഡോ. ബിന്ദു, ആശുപത്രി നഴ്സിംഗ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം നഴ്സുമാരും ഉൾപ്പെടുന്നു.
ചികിത്സയ്ക്കായി വരുന്ന മറ്റ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവരുമായി നേരിട്ട് ഒരുതരത്തിലും സമ്പർക്കം വരാതിരിക്കാൻ പ്രത്യേക കെട്ടിടവും സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളായ എൻ. രാജേന്ദ്രൻ, പി. സുന്ദരൻ, അനിൽ മുത്തോടം എന്നിവർ അറിയിച്ചു. ഫോൺ: 8903681670.