ഓടനാവട്ടം: പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഒരുദിവസത്തെ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലേയ്ക്ക് സ്വകാര്യ ബസിൽ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കട്ടയിൽ അമ്പലത്തിൽകാലയിൽ വട്ടമന്തറ സിന്ധു ഭവനിൽ എസ്. സജിയുടെ ഭാര്യ ഷീബയാണ് (44) മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മകൻ: അമൽ.