phot
പുനലൂർ ശ്രീരാമപുരം മാർക്കറ്റിലെ മത്സ്യ ചന്തയിലെത്തിയ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമിന്റെയും ഉപാദ്ധ്യക്ഷൻ വി..പി.ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ

പുനലൂർ:നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കാടുകൾ നീക്കം ചെയ്യുകയും ശ്രീരാമപുരം മാക്കറ്റിന് സമീപത്തെ ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കൾ നീക്കം ചെയ്തു. നഗരസഭയിലെ 35 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓരോ വാർഡുകളിലും 25,000 രൂപ വീതം ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചതായി നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമും ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണനും വാർത്താക്കുറിപ്പിൽ അറിയിച്ചു. പുനലൂർ ശ്രീരാമപുരം മാർക്കറ്റിനുള്ളിലെ വ്യാപാരികൾ മാലിന്യം പുറത്തേക്ക് വലിച്ചെറിയാൻ പാടില്ല. ജൈവ, അജൈവ മാലിന്യങ്ങൾ വേർ തിരിച്ച് വയ്ക്കണം. പനവട്ടി പോലുള്ള അഴുകാത്ത പാക്കറ്റുകൾ അത് എത്തിക്കുന്ന കമ്പനികൾക്ക് മടക്കി നൽകണം. തൊണ്ട്,ചിരട്ട പോലുള്ള മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മത്സ്യ, പച്ചക്കറി മാർക്കറ്റിൽ പരിശോധനകൾക്ക് എത്തിയ ചെയർപേഴ്സണും ഉപാദ്ധ്യക്ഷനും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മുന്നറിയിപ്പ് നൽകി.