അഞ്ചൽ: അഞ്ചലും പരിസരങ്ങളിലും കടകമ്പോളങ്ങൾ കഴിഞ്ഞ ദിവസം തുറന്ന് പ്രവർത്തിച്ചില്ല.ഏതാനും മെഡിക്കൽ സ്റ്റോറുകളും പച്ചക്കറി മത്സ്യക്കടകളുമൊഴികെ മറ്റെല്ലാ വ്യപാര സ്ഥാപനങ്ങളും അടഞ്ഞ സ്ഥിതിയായതോടെ ലോക് ഡൗണിന് സമാനമായ സ്ഥിതിയായി. ഓട്ടോറിക്ഷ -ടാക്സി ഉൾപ്പടെയുള്ളവ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും ടൂവീലറുകളും നിരത്തിലിങ്ങിയെങ്കിലും പൊലീസ് കർശന പരിശോധനയ്ക്ക് വിധേയമാക്കി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയും നിയന്ത്രണ ലംഘിച്ചും എത്തിയ പതിനഞ്ചോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും നിരവധി വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ജനങ്ങൾ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും പരിശോധന ഉൾപ്പടെയുള്ള നടപടികൾ തുടരുമെന്നും സി.ഐ ബി.ഷൈജു നാഥ് അറിയിച്ചു .