ആയൂർ:കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം കിഴക്കൻ മേഖലയെ നിശ്ചലമാക്കി.ബസുകൾ വളരെ കുറച്ച് മാത്രമാണ് നിരത്തിലിറങ്ങിയത്.അധികവും ദീർഘദൂര സർവീസുകളായിരുന്നു.സ്വകാര്യ വാഹനങ്ങളും നാമമാത്രമായിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും വളരെ കുറച്ച് മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളു.ജില്ലയുടെ കിഴക്കൻ മേഖലയിലെ നിലമേൽ, ചടയമംഗലം, ആയൂർ,ഏരൂർ എന്നീ പ്രദേശങ്ങളിൽ ഹർത്താലിന് തുല്യമായ പ്രതീതിയായിരുന്നു.