കൊല്ലം: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓഫീസ് ഹാജർ നില ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ 30 വരെ ജില്ലാ വെറ്ററിനറി കേന്ദ്രം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും രാത്രി 8 മുതൽ രാവിലെ 8 വരെയും മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഒരു മാസത്തേക്ക് കേന്ദ്രത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടക്കില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.