കൊല്ലം: ജില്ലയിലെ മഴക്കാല പൂർവ ശുചീകരണ യജ്ഞം ജനപങ്കാളിത്തത്താൽ ആദ്യദിനം ശ്രദ്ധേയമായി.
തദ്ദേശസ്ഥാപന പരിധിയിലെ പൊതു ഇടങ്ങളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ശുചിത്വ-ഹരികേരളം മിഷനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കൊവിഡ് മാനദണ്ഡം പാലിച്ച് തദ്ദേശഭരണ സ്ഥാപന അധികാരികളും വാർഡ് അംഗങ്ങളും രാഷ്ട്രീയകക്ഷി പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവർത്തകരും കുടുംബശ്രീ ഹരിത കർമ്മ സേനാംഗങ്ങളും പങ്കാളികളായി.
സർക്കാർ ജീവനക്കാർ അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളിലും വീടുകളിലും ശുചീകരണം നടത്തി. തദ്ദേശസ്ഥാപനങ്ങൾ വാർഡ് ഹോട്ട് സ്‌പോട്ടുകളും മാലിന്യനിക്ഷേപ പ്രദേശങ്ങളും ആശുപത്രികളും സ്‌കൂളുകളും തുടങ്ങിയ പൊതുഇടങ്ങളുമാണ് ശുചീകരിച്ചത്.