ചവറ : ചവറ പുത്തൻ കോവിൽ ശാസ്തമംഗലം ക്ഷേത്രത്തിലെ ഇരുപതാം പ്രതിഷ്ഠാ വാർഷികം 26ന് ക്ഷേത്രാചാരപ്രകാരം നടക്കും. ക്ഷേത്രം തന്ത്രി തുറവൂർ വി.പി. ഉണ്ണികൃഷ്ണന്റെയും മേൽശാന്തി ചേർത്തല സജിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനം നടത്താമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.