കടയ്ക്കൽ: കടയ്ക്കലിൽ ബൈക്കിൽ എത്തിയ രണ്ടുപേർ എഴുപതുകാരിയുടെ മാലകവർന്നു. തൃക്കണ്ണാപുരത്ത് പലചരക്ക് കട നടത്തുന്ന വസുമതി അമ്മയുടെ സ്വർണമാലയാണ് കവർന്നത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബൈക്കിൽ കടയ്ക്ക് മുന്നിൽ എത്തിയ രണ്ടു പേർ സിഗരറ്ര് വാങ്ങാനെന്ന വ്യാജേന വസുമതി അമ്മയുടെ കടയിൽ കയറുകയും കഴുത്തിലുണ്ടായിരുന്ന പതിമൂന്ന് ഗ്രാം സ്വർണമാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. പ്രതികൾ ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ തിരിച്ചറിയാനായില്ല.