c

ശാസ്താംകോട്ട: കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ഇന്നലെ നടപ്പാക്കിയ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചതോടെ കുന്നത്തൂർ താലൂക്ക് വിജനമായി. പലചരക്ക് കടകൾ ഉൾപ്പടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് പ്രവർത്തിച്ചത്. ഭൂരിഭാഗം ഹോട്ടലുകളും അടവായിരുന്നെങ്കിലും തുറന്നിടത്ത് പാർസൽ മാത്രം നൽകി. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ചെറിയ തോതിൽ സർവീസ് നടത്തിയത് പ്ലസ് ടു പരീക്ഷ ഉൾപ്പടെ അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര നടത്തിയവർക്ക് സഹായകരമായി. താലൂക്കിലെ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. അനാവശ്യ യാത്രകൾ നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു.