dyfi-photo
കേന്ദ്ര സർക്കാരിന്റെ കൊവിഡ് വാക്സിൻ നയത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ പ്രൊട്ടസ്റ്റ്

കൊല്ലം: കേന്ദ്ര സർക്കാരിന്റെ കൊവിഡ് വാക്സിൻ നയത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ പോസ്റ്റർ പ്രൊട്ടസ്റ്റ് നടത്തി. വാക്സിൻ സൗജന്യവും സാർവത്രികവുമാക്കണം എന്നാവശ്യപ്പെട്ടാണ് പ്രചാരണം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു പവിത്രേശ്വരം കൈതക്കോട് സെൻട്രൽ യൂണിറ്റിലും ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ചവറ പഴഞ്ഞിക്കാവ് യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിലാൽ കുണ്ടറ മുക്കട യൂണിറ്റിലും പ്രതിഷേധത്തിന് നേതൃത്വം നൽകി. ടി.അർ. ശ്രീനാഥ് കല്ലേലിഭാഗം അംബേദ്കർ യൂണിറ്റിലും ആർ.എൽ. വിഷ്ണുകുമാർ തലവൂർ കുര യൂണിറ്റിലും മാക്സൺ പേരയം യൂണിറ്റിലും എസ്. ഷബീർ ഇരവിപുരം ഈസ്റ്റ് വെൺപാലക്കര യൂണിറ്റിലും ഗിരീഷ് തമ്പി ഇളമ്പൽ കുണ്ടയം യൂണിറ്റിലും ഷൈൻ കുമാർ ചടയമംഗലം ടൗൺ യൂണിറ്റിലും ശബരീനാഥ് നെടുമ്പന സൗത്ത് മുട്ടക്കാവ് യൂണിറ്റിലും നേതൃത്വം നൽകി.