കൊല്ലം: രണ്ടാംതരംഗത്തിൽ നഗരപരിധിയിൽ പിടിമുറുക്കി കൊവിഡ്. ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും രോഗികൾ ആയിരം കടന്നപ്പോൾ കോർപ്പറേഷൻ പരിധിയിൽ മാത്രം ഇന്നലെ 260 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 പേർക്ക് രോഗം സ്ഥിരീകരിച്ച കിളികൊല്ലൂർ, 17 പേർ വീതം പോസിറ്റീവായ ഉളിയക്കോവിൽ, മുണ്ടയ്ക്കൽ ഭാഗങ്ങളിലാണ് ഇന്നലെ കൂടുതൽ പേർ രോഗബാധിതരായത്.
സമീപ പഞ്ചായത്തുകളിൽ പെരിനാടാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 33 പേർക്കാണ് ഇന്നലെ ഇവിടെ രോഗം ബാധിച്ചത്. 29 പേർക്ക് രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കൽ പഞ്ചായത്തിലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുകയാണ്. രണ്ടുപേർക്ക് മാത്രം പോസിറ്റീവായ മൺറോത്തുരുത്ത് പഞ്ചായത്തിലാണ് നിലവിൽ രോഗികൾ കുറവുള്ളത്.
നിർദ്ദേശങ്ങളുമായി ജില്ലാ കളക്ടർ
01. സ്വയം പ്രതിരോധവും നിയന്ത്രണവും വേണം
02. പോസിറ്റിവിറ്റി നിരക്ക് ഉയർന്നാൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും
03. വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം
04. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ പ്രവർത്തകർ വീടുകളിലെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകും
06. അയൽവാസികളുമായി ചേർന്ന് ശുചീകരണം നടത്തുന്നവർ മാനദണ്ഡങ്ങൾ പാലിക്കണം
07. ശുചീകരണ പ്രവൃത്തികളിൽ അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ച് പങ്കെടുക്കരുത്
08. ആൾക്കൂട്ടമുണ്ടാകുന്ന വിധം ശുചീകരണ പരിപാടികൾ സംഘടിപ്പിക്കരുത്
ഇന്നലെ പോസിറ്റിവായവർ
കൊല്ലം കോർപ്പറേഷൻ: 260
പെരിനാട്: 33
കല്ലുവാതുക്കൽ: 29
കൊറ്റങ്കര: 25
മയ്യനാട്: 23
പരവൂർ: 21
ആദിച്ചനല്ലൂർ: 20
പൂതക്കുളം: 17
നെടുമ്പന: 15
ചിറക്കര: 14
ഇളമ്പളളൂർ: 13
ചാത്തന്നൂർ: 10
കുണ്ടറ: 9
പേരയം: 9
പനയം: 8
തൃക്കരുവ: 7
നീണ്ടകര: 3
മൺറോത്തുരുത്ത്: 2