പാരിപ്പള്ളി: കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മുതൽ പാരിപ്പള്ളിയിൽ കൊവിഡ് ഹെൽപ്പ് ഡെസ്കും സൗജന്യ വാക്സിൻ രജിസ്ട്രേഷനും മാസ്ക് വിതരണവും സംഘടിപ്പിക്കും. രാവിലെ 9.15ന് നടക്കുന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് സിമ്മിലാൽ അറിയിച്ചു.