കൊട്ടാരക്കര: കലയപുരത്തെ ആശ്രയ സങ്കേതത്തിലെ ജീവനക്കാരും അന്തേവാസികളുമായ 103 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇവിടം കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് 103 പേരിൽ രോഗബാധ കണ്ടെത്തിയത്. 136 പേരെ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേരെ കണ്ടെത്തിയത്.

അഞ്ഞൂറോളം അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരുടെ ആർ.ടി.പി.സി.ആർ ഫലം വരുന്നതോടെ രോഗികളുടെ എണ്ണം കൂടുമെന്നതും ഇവരിൽ പലരും രോഗബാധിതർ ആണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. മൈലം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ 3 ഡോക്ടർമാരും ഒരു സ്റ്റാഫ് നഴ്സും ഉൾപ്പെടുന്ന മെഡിക്കൽ ടീമിനെ ഇവിടെ നിയമിച്ചതായി തഹസിൽദാർ എസ്.ശ്രീകണ്ഠൻ നായർ പറഞ്ഞു.