c

പാരിപ്പള്ളി: ഉളിയനാട് രാജേന്ദ്രകുമാർ ദിനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രക്തദാനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മണ്ഡലം സെക്രട്ടറി നോബൽ ബാബു, പ്രസിഡന്റ് ഹരീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജിദാസ്, അരുൺ കലക്കോട്, സുനിൽ പൂയപ്പള്ളി, ബിനു, അഭീഷ് എന്നിവർ നേതൃത്വം നൽകി. രാവിലെ ഉളിയനാട് സ്മൃതി കുടീരത്തിൽ നടന്ന അനുസ്മരണചടങ്ങ് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ജയിൻ കുമാർ, രാജു, ശ്രീരശ്മി, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, പഞ്ചായത്ത് അംഗം വിനീതാദീപു, ലാൽകുമാർ, അഡ്വ. ഷൈൻ, ബ്രിജേഷ് ഘോഷ്, കിഷോർ, ഷിബു, സുജിത്ത്, അഭിനന്ദ് എന്നിവർ പങ്കെടുത്തു.