കൊല്ലം: ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ മേയർ പ്രസന്ന ഏണസ്റ്റ് മിന്നൽ പരിശോധ നടത്തി. സെന്ററിലെ സൗകര്യങ്ങൾ പൂർണമായും വിലയിരുത്തി.
സെന്ററിൽ കൊവിഡ് പരിശോധനയ്ക്ക് എത്തുന്ന ജനങ്ങൾക്ക് വെയിലേൽക്കാതിരിക്കാൻ മേയറുടെ നിർദ്ദേശപ്രകാരം അറേബ്യൻ ടെന്റ് സ്ഥാപിച്ചു. ആവശ്യമായ കസേരകൾ, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും കൂടുതലായി ഒരുക്കി.
ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലും പൊതുജനങ്ങൾക്കായി അറേബ്യൻ ടെന്റ് സ്ഥാപിച്ചു. അവിടെയും ആവശ്യമായ കസേരകൾ, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കി.