കൊട്ടാരക്കര: അടച്ചിരിപ്പ് ശുചിത്വദിനമാക്കി നെടുവത്തൂരിൽ ലൈബ്രറി പരിസരം വൃത്തിയാക്കി. നെടുവത്തൂർ പതിമൂന്നാം വാർഡിലെ പബ്ളിക് ലൈബ്രറി പരിസരമാണ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജശേഖരൻ പിള്ളയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേന, ആശാവർക്കർമാർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ചേർന്ന് വൃത്തിയാക്കിയത്.