കുലശേഖരപുരം: കൊവിഡ് വ്യാപനം രൂക്ഷമായ കുലശേഖരപുരം പഞ്ചായത്തിൽ ഇന്ന് രാവിലെ ആറ് മണി മുതൽ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കളക്ടർ അബ്ദുൾ നാസർ അറിയിച്ചു.
പുതിയ നിയന്ത്രണം അനുസരിച്ച് പൊതുസ്ഥലങ്ങൾ ,കച്ചവട സ്ഥാപനങ്ങൾ ,മാർക്കറ്റുകൾ എന്നിവടങ്ങളിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുവാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.. മത-സമുദായ ആചാരങ്ങൾക്ക് പരമാവധി ഇരുപത് പേർ പങ്കെടുക്കാം.
കുലശേഖരപുരം 20-ാം വാർഡിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും , 79 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ എട്ട് പേരാണ് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത് .നിലവിൽ 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.