തഴവ: കൊവിഡ് ബാധിച്ച് മുൻ വെറ്ററിനറി ഫീൽഡ് ഓഫീസർ മരിച്ചു. കുലശേഖരപുരം ആദിനാട് തെക്ക് പൂങ്കാവിൽ വി. ശശിധരനാണ് (80) മരിച്ചത്. ഭാര്യ: സി. കുസുമം. മക്കൾ: കെ. ചാന്ദിനി (അദ്ധ്യാപിക, എസ്.വി.എച്ച്.എസ്, ക്ലാപ്പന), ഡോ. ശാരിഷ് (ലെക്ചർ, എസ്.വി.ആർ ഹോമിയോ മെഡിക്കൽ കോളേജ്, നേമം), ശാലിനി (അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ്, ചാത്തന്നൂർ). മരുമക്കൾ: രതീഷ് കുമാർ (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, വാട്ടർ അതോറിറ്റി, കൊല്ലം), ഡോ. രശ്മി (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, ഇരവിപുരം), ഹരീഷ് കുമാർ (പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, ഏരൂർ).