തഴവ: കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തഴവ ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കച്ചവട സ്ഥാപനങ്ങൾ, പൊതു മാർക്കറ്റുകൾ എന്നിവടങ്ങളിൽ പരിശോധ നടത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയിരുന്നു. പഞ്ചായത്തിൽ ഇതുവരെ 264 പേർക്കാണ് രോഗംം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വരുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പുതിയ നിയന്ത്രണങ്ങളുമായി ഗ്രാമവാസികൾ പൂർണമായും സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് അഭ്യർത്ഥിച്ചു.