കരുനാഗപ്പള്ളി: ചവറ ബി.ജെ.എം ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളിലെ വാളണ്ടിയർമാർ പ്രദേശവാസികൾക്ക് വേണ്ടി കൊവിഡ് വാക്സിൻ ഓൺലൈൻ രജിസ്ടേഷന് ടെലി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കൊവിസ് നിയന്ത്രണങ്ങൾ കാരണം വാളണ്ടിയർമാർ അവരവരുടെ വീടുകൾക്ക് സമീപമുള്ള പ്രായമായവരെ കണ്ടെത്തിയാണ് രജിസ്ട്രേഷൻ നടത്തുന്നത്.ഒരു വിദ്യാർത്ഥി കുറഞ്ഞത് പത്ത് പേരെയെങ്കിലും രജിസ്റ്റർ ചെയ്യിക്കണം. കൂടാതെ പ്രായമുള്ളവരോടൊപ്പം വാക്സിനേഷന് പോയി സഹായിക്കാനും പദ്ധതിയുണ്ട്. പ്രോഗ്രാം ഓഫീസർമ്മാരായ ഡോ. ഗോപകുമാർ , ഡോ.സുനിൽകുമാർ. വാളണ്ടിയർ ലീഡർമ്മാരായ ഷാദിയ ഷെമീഖ്, അമൽ ജെ. ദേവ് , എസ്.മിഥുൻ , മോനിഷ് മോഹൻ, അലീഷ്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.