കൊല്ലം: കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംക്യൂർ ഫാർമസ്യൂട്ടിക്കൽ കമ്പനി കോഴിക്കോട് സോണൽ മാനേജർ ചവറ പുത്തൻചന്ത കാഞ്ഞിയിൽ വീട്ടിൽ നന്ദകുമാർ (53) നിര്യാതനായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ആദ്യഭാര്യ പരേതയായ റാണി. രണ്ടാം ഭാര്യ ചവറ കാഞ്ഞിവിള വീട്ടിൽ ഉത്തര. വിദേശത്ത് എം.ബി.ബി.എസിന് പഠിക്കുന്ന ആദിത്യയാണ് മകൻ.