പത്തനാപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ പൊലീസ് ഉൾപ്പടെ വിവിധ വകുപ്പുകളുടെ പരിശോധന കർശനമാക്കി. ശനി,ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ വച്ച് വാഹനം തടഞ്ഞ് പരിശോധന നടത്തി. അത്യാവശ്യക്കാരെ കടത്തി വിട്ടു. അനാവശ്യമായി എത്തിയവർക്കും കൊവി ഡ് നിയമങ്ങൾ പാലിക്കാതെ എത്തിയവർക്കും പിഴ ചുമത്തി. ചിലർക്ക് താക്കീത് നൽകി വിട്ടയച്ചു.പൊലീസും ആരോഗ്യ വകുപ്പും മറ്റ് വിവിധ വകുപ്പുകളും പരിശോധനയിൽ പങ്കെടുത്തു. ആശുപത്രി,മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെത്തിയവരെയും മതിയായ യാത്രാ രേഖകളുമായെത്തിയവരെയും മാത്രമാണ് കടത്തി വിട്ടത്. വരും ദിവസങ്ങളിലും പൊലീസ്, മോട്ടോർ വാഹനവകുപ്പ്, അഗ്നി ശമന സേന, റവന്യൂ,ആരോഗ്യം തുടങ്ങിയ വകുപ്പുകൾ പരിശോധന കർശനമാക്കുമെന്ന് പൊലീസ് സി.ഐ എൻ. സുരേഷ് കുമാറും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.