kunnicode-temple-1
പടം

കുന്നിക്കോട് : കടുമംഗലം ശ്രീമഹാദേവർ ക്ഷേത്ര സമർപ്പണവും അഷ്ടബന്ധ നവീകരണവ കലശവും ക്ഷേത്രം തന്ത്രി വെട്ടിക്കവല താഴമംഗലത്ത് കോക്കളത്ത് മഠത്തിൽ മാധവര് ശംഭു പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. വെളുപ്പിന് നടന്ന ബിംബപ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്ര സമുച്ചയ സമർപ്പണത്തോടൊപ്പം നന്ദികേശ രൂപവും സമർപ്പിച്ചു. ക്ഷേത്രം ശിൽപി ആറ്റിങ്ങൽ കവലയൂർ വില്ല്യമംഗലത്ത് സുനിൽ ബാബുവാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തത്.പൊലീസ് ഉദ്യോഗസ്ഥനും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കലാണ് അലങ്കാര നന്ദികേശ രൂപത്തിന്റെ ശിൽപി.

പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്റ് എസ്. സജിത് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു ചക്കുവരയ്ക്കൽ സ്വാഗതം പറഞ്ഞു. ടി.ആർ.കൃഷ്ണൻനായർ, ബി.അജിത്കുമാർ, കെ.അജയകുമാർ, തുളസീധരൻപിള്ള, സന്തോഷ്കുമാർ, കെ.ദിലീപൻ,കെ.സി.നടരാജൻ ചെട്ടിയാർ, ആർ.വിദ്യാധരൻ, ജെ.അനിൽകുമാർ ,ടി.മോഹനൻ, ബാബു മൂലവട്ടം, ജി.ഗിരീഷ്കുമാർ,ആർ.പത്മഗിരീഷ്, ഷാഹുൽ കുന്നിക്കോട് തുടങ്ങിയവർ സംസാരിച്ചു.