കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ്, പൊതുവിപണി ,ഹരിതകർമ്മസേനയുടെ എം.സി.എഫ് തുടങ്ങിയിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അദബിയനാസറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ.ശ്രീകല, മെമ്പർ ജി.രഘു എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരായ ഉണ്ണി, രഞ്ജി, ഹരിതകർമ്മസേനാ അംഗങ്ങളായ അശ്വതി, സലീന, സൂസമ്മ, ആബിദ, തുടങ്ങിയവർ പങ്കാളികളായി.