c

പരവൂർ: പരവൂർ - കാപ്പിൽ - വർക്കല റൂട്ടിൽ അടിയന്തരമായി കൂടുതൽ ട്രാൻസ്പോർട്ട്, പ്രൈവറ്റ് ബസ് സർവീസുകൾ ഏർപ്പെടുത്തണമെന്ന് ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വർക്കലയിൽ നിന്ന് തുടങ്ങുന്ന ബസുകൾ വൈകിട്ട് ഇടവയിലോ കാപ്പിലോ വെച്ച് റൂട്ട് അവസാനിപ്പിച്ച് മടങ്ങാറാണ് പതിവ്. തുടർന്ന് പരവൂരിലെത്താൻ യാത്രക്കാർ മറ്റ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അശോക് ശങ്കറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വക്കം മനോജ്, സന്തോഷ് പുന്നയ്ക്കൽ, ബൈജു ആലുംമൂട്ടിൽ, ബൈജു ഷെറീഫ്, ഡോ. വർക്കല ശ്രീകുമാർ, കായംകുളം ഷൗക്കത്ത് എന്നിവർ സംസാരിച്ചു.