മടത്തറ: കാരറ,തുമ്പമൺ തൊടി മേഖലകളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. കാരറയിലെ ചില വീടുകളിൽ വ്യാജമദ്യവിൽപ്പന നടക്കുന്നതാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടാൻ കാരണം. ഒഴുകുപാറ വനത്തിനുള്ളിലും വ്യാജമദ്യസംഘങ്ങൾ സജീവമാണ്. സന്ധ്യ ആയാൽ വീടുകളുടെ വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ മദ്യപസംഘത്തിന്റെ അസഭ്യം പറച്ചിലും നഗ്നതാ പ്രദർശനവും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി. എക്സൈസ്, ഫോറസ്റ്റ്, പൊലീസ് വിഭാഗങ്ങളുടെ സംയുക്ത പരിശോധന മേഖലയിൽ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.