ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം വാഴകൃഷിക്ക് അപേക്ഷിച്ചവ‌ർക്കുള്ള വാഴക്കന്നുകൾ വിതരണത്തിന് തയ്യാറായി. അപേക്ഷ നൽകിയ കർഷകർ കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് ഇന്ന് മുതൽ ചിറക്കര കൃഷിഭവനിൽ നിന്ന് വാഴക്കന്നുകൾ വാങ്ങണമെന്ന് കൃഷിഓഫീസർ അറിയിച്ചു.