പത്തനാപുരം :താലൂക്കിൽ കൊവിഡ് രോഗികൾ കൂടുതലുള്ള തലവൂർ- വിളക്കുടി പഞ്ചായത്തുകളിലെ പിടവൂർ, സത്യൻ മുക്ക്,പനംമ്പറ്റ,ആവണീശ്വരം, കുന്നിക്കോട്, പ്രദേശങ്ങളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. ഡെപ്യൂട്ടി തഹസീൽദാർ സിജി എൻ. ഷിലിൻ . ഉദ്യോഗസ്ഥരായ അനു സത്യൻ, ഓമനക്കുട്ടൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.