കൊട്ടിയം: യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് കൂട്ടിക്കടയിൽ ആരംഭിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, സംസ്ഥാന കൗൺസിൽ മെമ്പർ ഷെഫീഖ് കിളികൊല്ലൂർ, ജില്ലാ സെക്രട്ടറി പി.കെ. അനിൽകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ അസൈൻ പള്ളിമുക്ക്, ഷാ സലിം, ഹുനൈസ് പള്ളിമുക്ക് എന്നിവർ സംസാരിച്ചു.