c

ചാത്തന്നൂർ: ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇത്തിക്കര ഐ.സി.ഡി.എസ് ചിറക്കരത്താഴം 115-ാം നമ്പർ അങ്കണവാടിയിലെ വർക്കർ റീബയ്ക്കെതിരെ നവമാദ്ധ്യമങ്ങളിലൂടെയും പ്രചാരണം. ശിശുവികസന ഓഫീസറുടേത് എന്ന നിലയിലുള്ള ശബ്ദസന്ദേശമാണ് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പടരുന്നത്. ഇതുസംബന്ധിച്ച് ഇന്ന് പരവൂർ പൊലീസിൽ പരാതി നൽകുമെന്ന് റീബയുടെ ബന്ധുക്കൾ പറഞ്ഞു.

മേലുദ്യോഗസ്ഥർ, പഞ്ചായത്തംഗം, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, അങ്കണവാടി ഗുണഭോക്താക്കൾ എന്നിവരോട് അപമര്യാദയായി പെരുമാറിയതായി കാട്ടിയാണ് ശിശുവികസന ഓഫീസർ അങ്കണവാടി വർക്കറെ സസ്പെൻഡ് ചെയ്തത്. വർക്കർക്കെതിരെയുള്ള ആരോപണങ്ങൾ വാസ്തവമല്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും അഭിപ്രായപ്പെട്ട് അങ്കണവാടി തല മോണിട്ടറിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയിരുന്നു.

ർവസ്തുനിഷ്ഠമായ അന്വേഷണം വേണം

അതേസമയം അങ്കണവാടി വർക്കറുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുജയ് കുമാർ, കൊച്ചാലുംമൂട് സാബു, സി.ആർ. അനിൽകുമാർ, എൻ. ശശികുമാർ, എസ്.വി. ബൈജുലാൽ, പി.ബി. വിനോദ്, എം. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.