പുനലൂർ: പൊതുസ്ഥലത്ത് സംഘം ചേർന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐ അടക്കമുള്ള പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ കൂടി പിടികൂടി. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം സ്വദേശികളായ രാജേന്ദ്രൻ, സജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം. തെന്മല സി.ഐ.റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആര്യങ്കാവിലേക്ക് പട്രോളിംഗിന് പോകുന്നതിനിടെയിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ 15പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.പിടി കൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ.ശാലു അറിയിച്ചു.