tow
പൊതു അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് വിജനമായ പുനലൂരിലെ വൈദേഹി ജംഗ്ഷൻ

പുനലൂർ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ വീട്ടിലിരുന്നപ്പോൾ ഇന്നലെയും പുനലൂർ പട്ടണവും സമീപ പ്രദേശങ്ങളും വിജനമായിരുന്നു. ആവശ്യസാധനങ്ങൾ വാങ്ങാനുളള വ്യാപാരശാലകളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗീകമായി സർവീസ് നടത്തിയെങ്കിലും യാത്രക്കാർ വളരെ കുറവായിരുന്നു. ആശുപത്രി,വിവാഹം ഉൾപ്പടെയുള്ള അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.ടൗണിലൂടെ കടന്ന് പോയ എല്ലാ വാഹന യാത്രക്കാരുടെയും രേഖകൾ പൊലീസ് പരിശോധിച്ച ശേഷമാണ് കടത്തി വിട്ടത്.