കൊല്ലം: ഇന്ന് വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളടക്കം 81 ഇടങ്ങളിൽ കൊവിഡ് വാക്സിനേഷൻ നടക്കും. ഓരോ സ്ഥലങ്ങളിലും 200 പേർക്ക് വീതമാണ് അറിയിപ്പ് നൽകിയിട്ടുള്ളത്. സർക്കാർ മേഖലയിൽ മാത്രം ഇന്ന് 16,000 പേർക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ന് രാവിലെ പതിനായിരം ഡോസ് വാക്സിൻ കൂടിയെത്തും. വ്യാഴാഴ്ച രണ്ട് ഘട്ടങ്ങളായി 60,000 ഡോസ് വാക്സിനെത്തിയിരുന്നു. ഇന്നലെ സർക്കാർ മേഖലയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിലും മാത്രമാണ് വാക്സിനേഷൻ നടന്നത്. ഏറെ നാളെത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകിയിരുന്നു.
ഇന്നും നാളെയും വാക്സിനേഷൻ സുഗമമാക്കാനുള്ള സ്റ്റോക്ക് നിലവിലുണ്ട്. വ്യാഴാഴ്ച പതിവ് കുത്തിവയ്പ് ദിനമായതിനാൽ ഒന്നോ രണ്ടോ കേന്ദ്രങ്ങളിലേ വാക്സിനേഷൻ നടക്കൂ. കൂടുതൽ ഡോസ് എത്തിയാലെ വ്യാഴാഴ്ച മുതൽ വാക്സിനേഷൻ നടത്താനാകൂ.
വാക്സിനേഷൻ
വെള്ളിയാഴ്ച: 21,000
ഇന്നലെ: 3,235