കൊല്ലം: മുളവന മേലേമുക്കൂട്ടിൽ കളരിയിൽ ഭദ്രകാളി ദേവി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകളും ബാലാലയ പ്രതിഷ്ഠയും ഇന്ന് മുതൽ 28 വരെ നടക്കും. ക്ഷേത്രം തന്ത്രി പനയം മണക്കാട് മഠത്തിൽ അഭിലാഷ് ശർമ്മ മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 6 ന് ആചാര്യ വരണം, തുടർന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ത്രികാലഭഗവതി സേവ, വൈകിട്ട് അഞ്ചിന് മഹാസുദർശനഹോമം. രണ്ടാം ദിവസം രാവിലെ 6ന് ഗണപതിഹോമം തുടർന്ന് തിലഹവനം, സായൂജ്യപൂജ. വൈകിട്ട് ആറിന് രക്ഷോഘ്നഹോമം, വാസ്തുഹോമം, ജീവാവാഹനം. മൂന്നാം ദിവമായ 28ന് രാവിലെ 6ന് ഗണപതിഹോമം, ബാലാലയത്തിൽ പ്രസാദശുദ്ധി, കലശപൂജ. 11.46നും 12. 6നും മദ്ധ്യേ ബാലാലയ പ്രതിഷ്ഠ, കലശാഭിഷേകം, ആചാര്യ ദക്ഷിണ എന്നിവ നടക്കും.