ശാസ്താംകോട്ട: ഇടവനശ്ശേരി കിഴക്കേ പുതുവീട്ടിൽ ശിവദുർഗാദേവീ ക്ഷേത്രത്തിലെ ചിത്തിര മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും.രാവിലെ 5.30ന് പൊങ്കൽ ,8ന് ഭാഗവത പാരായണം 8.30 മുതൽ പറയിടീൽ 10 ന് കലശം, 11ന് നൂറുംപാലും രാത്രി 7 ന് ദീപാരാധന എന്നിവ നടക്കും. ക്ഷേത്രം തന്ത്രി രമേശ്വരര് വിനായകൻ നമ്പൂതിരിയും ക്ഷേത്ര മേൽശാന്തി ഗണപതി കൃഷ്ണൻ പോറ്റിയും കാർമ്മികത്വം വഹിക്കും.