പുനലൂർ: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ പുനലൂരിൽ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം തുറന്നു .നഗരസഭയിലെ കുതിരച്ചിറ കെ.ജി.കൺവെൻഷൻ സെന്ററാണ്ഇതിനായി റവന്യൂ അധികൃതർ ഏറ്റെടുത്തത്. കൊവിഡ് ബാധിച്ചെത്തുന്ന 75 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങാണ് ആദ്യം ഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് നഗരസഭ ഉാപദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു.കൂടുതൽ രോഗികൾ എത്തിയാൽ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കും.ഇതിനുളള സൗകര്യം സെന്ററിൽ ഉണ്ട്.നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരാണ് കൊവിഡ് ചികിത്സ കേന്ദ്രം സജ്ജമാക്കിയത്.