എഴുകോൺ: പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെയെല്ലാം രണ്ട് ദിവസത്തിനുള്ളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. സ്റ്റേഷനിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.